ശ്വസനേന്ദ്രിയത്തിലെ വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും
പഴുപ്പും ഉണ്ടാക്കുന്ന അവസ്ഥയാണു ന്യുമോണിയ. ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന
രോഗങ്ങളിൽ ഒന്നാംസ്ഥാനമാണു ന്യുമോണിയയ്ക്കുള്ളത്. ബാക്റ്റീരിയ, വൈറസുകൾ, പൂപ്പലുകൾ
എന്നിങ്ങനെ പലതരം അണുക്കളാണ് പ്രാഥമികമായും ന്യുമോണിയ ഉണ്ടാക്കുന്നതെങ്കിലും അണുബാധയിലേക്ക്
നയിക്കുന്ന ദ്വിതീയഘടകങ്ങളെയും രോഗകാരണമായിത്തന്നെ കണക്കാക്കാറുണ്ട്. വിവിധ ഘടകങ്ങളുടെ
അടിസ്ഥാനത്തിൽ ന്യുമോണിയയെ പലതായി വർഗ്ഗീകരിച്ചിരിക്കുന്നു. ആന്റിബയോട്ടിക്കുകളാണു
മുഖ്യമായും ന്യുമോണിയ ചികിത്സിക്കാൻ ഉപയോഗിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ വ്യാപക ഉപയോഗം
രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടർന്നുള്ള
മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
അരയ്ക്ക് താഴേക്ക് ആടിന്റെ ശരീരവും അതിനു മുകൾഭാഗത്ത് മനുഷ്യശരീരവും ഉള്ള, യഥാർത്ഥത്തിൽ
ഉണ്ടോ എന്നുറപ്പില്ലാത്ത ജീവിയാണ് ആടുമനുഷ്യൻ.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്‌ ചെറിയ മീൻ‌കൊത്തി
അഥവാ നീലപൊന്മാൻ. ആറിഞ്ചു വരെ വലിപ്പമുള്ള ഇവയുടെ ശരീരത്തിന്റെ മുകൾഭാഗം തിളങ്ങുന്ന
നീലനിറത്തിൽ കാണപ്പെടുന്നു.
വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്ര (കടപ്പാട്, സമാനമായ
അനുമതിപത്രം, എന്നിവ നൽകുക) പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ
വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 20,304
ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ
കൊടുത്തിരിക്കുന്നു.
ക്രിസ്തുമതത്തിൽ യേശുവിനു മുൻപുള്ള അവസാന പ്രവാചകനാണ് സ്നാപക യോഹന്നാൻ
അഷ്ടദിക്പാലകരിൽ ഉത്തര ദിക്കിനു നാഥനായ കുബേരന്റെ രണ്ടാമത്തെ പുത്രനാണ് മണിഗ്രീവൻ
കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ചിരവനാക്ക്.
കൂടുതലായും പസഫിക് സമുദ്രത്തിലെ ആഴക്കടലുകളിൽ കാണപ്പെടുന്ന ഡോൾഫിനുകളാണ് ആഴക്കടൽ
ഡോൾഫിൻ.
ഗൂഗിളിന്റെ പുതിയ പദ്ധതികൾ പ്രദർശിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വേണ്ടി
ഒരുക്കിയിട്ടുള്ള ഒരു വെബ്സൈറ്റ് ആണ് ഗൂഗിൾ ലാബ്സ്.
